വർഗീയത

വിളക്കുകാലുംതോളത്തേന്തി

ക്കൽവരിയേറോണ്ടോർ

മറന്നുനിൽക്കുംഗാണ്ഡീവങ്ങ

ളിലാർജവമാവേണ്ടോർ

ഹിറകൾതോറുംവെളിവിൻ

നെയ്തിരിനാളംകാക്കേണ്ടോർ

ഹൃദയംവെട്ടിമുറിച്ചതി

ലിരുളിൻവിത്ത്വിതക്കുമ്പോൾ

ആചാരത്തിൻകിടങ്ങിലനുജരെ

യരിഞ്ഞുവീഴ്ത്തുമ്പോൾ

പേരും കൊടിയും നോക്കിത്തങ്ങളി

ലുറഞ്ഞു തുള്ളുമ്പോൾ

അണച്ചിടുന്നൂ  നിങ്ങൾ

വീഥിയിൽതെളിച്ചനെയ്തിരികൾ

അണഞ്ഞുപോവുകയല്ലോ

കരളിൽതെളിഞ്ഞതാരങ്ങൾ

 

download PDF version