കവിത

മൗനത്തിനാഴത്തി-

ലെത്രയോ നീറ്റിയ

രോഷഹർഷങ്ങൾക്കു-

യിരാർന്ന വാക്കുകൾ!

 

എന്നോകിനാക്കൾ

ചികഞ്ഞിട്ടതൊക്കെയും  

ചേറിയടുക്കി

നിരത്തിയതെൻവരി!

 

എത്ര രോഷത്തിര-

യെന്നിലുഴരണ-

മിത്തിരിയീവരി-

ക്കുള്ളിൽ നുരയുവാൻ!

 

കെൽപുറ്റോരാശയം

വശ്യം നിറക്കുകിൽ

സ്പന്ദിച്ചിടാത്തേതു-  

വാക്കുണ്ടു ഭാഷയിൽ!

 

download PDF version