തിരക്ക്‌

തിരക്കാണെല്ലാവർക്കും 

എങ്ങോട്ടു കുതിപ്പു നാം   

ഇത്തിരിയോടിത്തീർത്ത്   

മണ്ണടിയേണ്ടോർ നമ്മൾ!

 

ആർത്തരായ് നമ്മളേറ്റ- 

മൊടുങ്ങാതൃഷ്ണയോടെ

കാത്തതൊക്കെയുമന്നാ-

ളിങ്ങുപേക്ഷിക്കേണ്ടവർ!

 

മൃത്യുവിൻ കാലൊച്ച നിൻ 

ഹൃദയ മിടിപ്പോർക്ക 

തിരക്കിൽ മറക്കായ്ക 

ജീവൻറെയമൂല്യത!