ഒരു വിലാപം

താരങ്ങളൊക്കെയും
കണ്ണുചിമ്മി
വിളറിയിരുണ്ട
സന്ധ്യയൊന്നിൽ

ആർത്തലച്ചെത്തീ
മരണവണ്ടി
ഉമ്മറത്തെത്തി
ബോധംവെടിഞ്ഞു
 
മൂക്കത്തു വെച്ച
വിരലു മാറ്റി 
കർമ്മം കഴിച്ചു
പിരിഞ്ഞു നാട്ടാർ

അഞ്ചാറു നാള-
ങ്ങിരുണ്ടിരുട്ടി
ദീപമണഞ്ഞൊരാ
വീട്ടിനുള്ളിൽ