വെറുപ്പ്

വെറുപ്പിൻ മുൾച്ചെടി

കുരുത്ത ഹൃത്തുമായ്

പിറന്നിട്ടില്ലാരു-

മിതുവരെ ഭൂവിൽ!

 

നിറഞ്ഞ പുഞ്ചിരി

ചിണുങ്ങും നോവുകിൽ

കളങ്കമേശാതെ-

പിറന്നു നാംപാരിൽ!

 

പരിചരിക്കുവാൻ

നിറഞ്ഞോർ ചുറ്റിലും

പകർന്ന താളത്തിൽ

ചുവടു വെച്ചോർനാം!

 

എവിടെനിന്നെന്നു

പഠിച്ചെടുത്തുനാം 

വെറുപ്പിൻ ദുഷ്കര-

വികാര വൈകൃതം!