ചെങ്കൊടി

രക്തച്ചുവപ്പുമായ്

വീറോടുയർത്തിയ

ചെങ്കൊടിയെന്തേ

നരച്ചു പോയിങ്ങനെ! 

 

 

ചക്രവാളങ്ങളെ

യെത്രയോചോപ്പിച്ച

വിപ്ലവംവെറുമിങ്ക്-

ലാബിലൊതുക്കിയോ!

 

അവനവന്നല്ലാതെ

അന്യർക്കുവേണ്ടി

തൻനിണമെത്ര 

ചൊരിഞ്ഞവരാണു നാം!

 

ആത്മത്യാഗത്തിൻറെ

കീർത്തരാം നിസ്വർക്കു 

പിമ്പേ നടന്നു നാം

ധന്യരായിന്നലെ!

 

ആത്മസൗഖ്യത്തിൻറെ

ആർത്തിപെരുത്തവ-

രെങ്ങനെയായിന്നു 

യോഗ്യരാം നായകർ!

 

ഏതുപുതുകാല

യമ്ലതയേറ്റെൻറെ

ചെങ്കൊടിക്കിന്നു

നിറം കെട്ടതിവ്വിധം! 

download PDF version