ഗാന്ധിസം

പാരെങ്ങും ഗാഢംനിദ്ര

പൂകിയ പാതിരാവിൽ

സ്വാതന്ത്ര്യ പ്രഭാകര-

നുദിച്ചു പണ്ടിന്ത്യയിൽ!

 

ചൂടപ്പമധികാരം

ഭുജിക്കാനാർത്തരായോർ

ക്കിടയിൽ നിന്നുംവഴി-

പിരിഞ്ഞൂ അന്നേഗാന്ധി!

 

മതാന്ധ്യം രണംതീർത്ത

ബംഗാളിതെരുവിലൂ

ടുമിത്തീ ഹൃത്തിലേറ്റി

യലഞ്ഞു മഹാത്മജി!

 

സഹനോത്സുകനല്ലോ

അഹിംസാ പ്രവാചകൻ!

വീണത പ്രഭാവത്തിൽ 

സാമ്രാജ്യ പാരതന്ത്ര്യം!

 

ആദരവേകീലൊട്ടു 

മാവൃദ്ധനെഞ്ചകത്തിൽ

തീയുണ്ട നിറച്ചെത്ര

കൃതഘ്നർ നാമിന്ത്യക്കാർ!

 

പൊയ്ഗാന്ധിക്കോലംകെട്ടി-

യെത്രപേർ ഭരിച്ചിന്ത്യ!

മിണ്ടിയില്ലാരും പക്ഷേ 

ഗാന്ധിസം പിന്നെയൊട്ടും !

Click me to download PDF Version