ആർത്തി

വെയിലിൽവെന്തിട്ടല്ലോ

മാമരമേകുംതണൽ

വേരുകൾ ഭിക്ഷതേടും

മുഴുത്ത ഫലമേകാൻ!

 

കിണറും പുഴകളും

തെളിനീരുറവയും

നിർവൃതരാകുന്നേറ്റ-

മന്യൻറെ ദാഹം തീർക്കിൽ!

 

നിസ്വാർത്ഥർക്കായിട്ടല്ലോ

വിരചിച്ചതി വിശ്വം

വേറെയാരുണ്ടിപ്പാരിൽ

സ്വാർത്ഥരായ് മർത്യന്നോളം!

 

ഒരുവന്നാർത്തിക്കുള്ള

വിഭവമില്ലീഭൂവിൽ

മർത്യൻറെയത്യാർത്തിക്കു

വരമ്പിട്ടതില്ലീശൻ!

 

download PDF version