മലയാളം

വണ്‍ടുത്രീ ഏബീസീഡീ

പിച്ചവെക്കുന്നു ബാല -

കോകിലം കാക്കക്കൂട്ടി

ലമ്മതൻ ചുടേൽക്കാതെ!

 

 

ഉദ്യോഗം വ്യവഹാരം

ഭരണം വിദ്യാഭ്യാസം

തീണ്ടലുമായിപ്പുറ

ത്തല്ലേ യിത്തിരസ്കൃതൻ!

 

മലിനം മണ്ണുംവിണ്ണും

പൂക്കളും പദങ്ങളും

ചിന്തയും ചന്തമെഴും

അജൈവ കാപട്യങ്ങൾ!

 

എത്രവാക്കുകളെത്ര

ശൈലികൾ പ്രയോഗങ്ങൾ

കുപ്പയിലാണക്കവും

മൃതമായ് വിസ്മൃതിയിൽ!

 

ഭരണക്കാരോടുന്നു

ഭാഷയുദ്ധരിക്കുവാൻ

അർഥമുണ്ടേറെക്കട്ടു

മുടിക്കാൻ വകമാറ്റാൻ!

 

ചാനലിൻ പെരുക്കത്തിൽ

പുസ്തകമുപേക്ഷിച്ചോൻ

ഞാൻ മലയാളിയെൻറെ

 

ഭാഷയിന്നത്യുത്കൃഷ്ടം!

click here to download PDF version