താജ്മഹൽ

താജിൻറെ സൗന്ദര്യത്തിൻ

മാന്ത്രികക്കഴങ്ങളിൽ

ഷാജഹാൻമുംതാസ്പ്രേമാ

ഗാധത അളന്നോരേ  

 

മാപിനിക്കൊപ്പം നിങ്ങൾ

താഴുമ്പോളാഴങ്ങളിൽ

കണ്ടുവോ നിണം വാർന്ന

ശില്പിതൻ കരഛേദം


ചാട്ടവാർ തിണർപ്പുകൾ

ചുമന്ന വെണ്ണക്കല്ലു

ചുമരിൽ കാതോർക്കുമ്പോൾ

കേട്ടതാരുടെ വിങ്ങൽ


മിഴിനീർ പ്രവാഹമാ

യെഴുകും യമുനയിൽ

കണ്ടതേതു സൗന്ദര്യ

പ്രതിബിംബത്തെ നിങ്ങൾ

 

 download PDF version