മണ്ടേല

മണ്ടേല! കാലത്തിൻറെ

അർബുദ പ്രതീകത്തിൽ

സഹനൗഷധ സൗഖ്യ

മേകിയ ഭിഷഗ്വരൻ!

 

കാരിരുമ്പഴിക്കുള്ളിൽ

യൗവനമെരിച്ചതിൻ

കനലിൽ സ്വന്തം സൂര്യൻ

പണിത മഹാശില്പി!

 

വിശ്വമാനവ സ്നേഹ

വിശുദ്ധ സങ്കീർത്തനം

ആലപിച്ചാഫ്രിക്കയെ

ഉണർത്തീ വിണ്‍ പൂങ്കുയിൽ!

 

 download PDF version