പ്രവാസത്തിന്റെ ഫ്രീക്വൻസികൾ

ഫാറുഖ് കോളേജില്‍ നിന്നുംഡിഗ്രിപഠനം കഴിഞ്ഞ്നാട്ടില്‍ വായനയും സാക്ഷരതാ പ്രവര്‍ത്തനങ്ങളുമായി ലക്ഷ്യബോധമില്ലാതെ ഒഴുകി നടന്ന കാലത്ത് ഓര്‍ക്കാപ്പുറത്താണ് എനിക്ക് ബഹറിനിലേക്ക് വിസ വന്നത്.

 

ജൂണ്‍മാസത്തിലെ ഇളം തണുപ്പുള്ള ഒരു പ്രഭാതത്തില്‍അമ്മാവന്‍ ബഷീര്‍ മാഷിന്‍റെ കുടെയാണ് പയ്യോളിയില്‍ നിന്നും മദീന ട്രാവല്‍സിന്‍റെ ബസ്സില്‍ ഞാന്‍ ബോംബെയിലേക്ക് പുറപ്പെട്ടത്‌. കൃത്യമായി പറഞ്ഞാല്‍ രാജിവ്ഗാന്ധിയുടെ ചോരവീണ 1991 ലെ ലോകസഭാ തിരഞ്ഞെടുപ്പിന്‍റെവോട്ടെണ്ണല്‍ ദിനം.

 

പ്രീഡിഗ്രിക്കാലത്തെ തിക്താനുഭവങ്ങള്‍ രാഷ്ടീയത്തോട് ഒരുതരം വിരക്തി ഉണ്ടാക്കിയിരുന്നെങ്കിലും ദിവസവും കുറെയേറെ പത്രങ്ങള്‍ വായിക്കുന്ന ശീലമുണ്ടയിരുന്നത് കൊണ്ട്വോട്ടെണ്ണലിന്‍റെ വിശേഷങ്ങളറിയാന്‍ റേഡിയോ കയ്യില്‍ കരുതിയിരുന്നു. പക്ഷെ ബസ്സിന്‍റെ സ്പീടു കൂടുന്നതിനനുസരിച്ചു മലയാളം സ്റ്റേഷനുകള്‍ ക്ലിയറു കുറഞ്ഞുകിട്ടാതാവുകയും ഒരേ ഫ്രീക്വന്‍സികളില്‍ പല സ്റ്റേഷനുകള്‍ മാറി മാറി വരാനും തുടങ്ങിയപ്പോളാണ് യാത്രയില്‍ നമ്മുടെ സാധാരണറേഡിയോ കൊണ്ട് കാര്യമില്ലെന്നു മനസ്സിലായത്‌.

 

ബസില്‍ ഒരേ ഇരുപ്പിലുള്ള യാത്ര സമ്മാനിച്ച നീരുകെട്ടിയ കാലുകളുമായി സകരിയാ മസ്ജിദ് സ്ട്രീറ്റിലെ ഒരു കുടുസ്സുമുറിയില്‍ ടിക്കറ്റും കാത്തിരുന്ന ആ ദിവസങ്ങളിലൊന്നില്‍ യാത്രയാക്കാന്‍ കൂടെ വന്ന അമ്മാവനാണ് എന്‍റെ കനവുകളിലേക്ക് ആദ്യമായി കനല്‍കോരിയിട്ടത്.

 

അപൂർണ്ണം