മതം

മദനി കത്തിക്കയറുകയാണ്!

മുസ്ലിമുകള്‍ക്കെതിരി ദൂരദിക്കിലെവിടയോ അന്യമതക്കാരു ചെയ്ത അതിക്രമങ്ങളെക്കുറിച്ചുള്ള വര്‍ണ്ണനകളും അതിനെതിരി സംഘടിക്കാനുള്ള ആഹ്വനങ്ങളുമെല്ലാമാണ് സാധാരണ വയളു പരിപാടികള്‍ക്ക് അന്യമായ മുന്തിയ എരിവും പുളിയുമുള്ള മൂപ്പരുടെ പ്രസംഗശൈലി.

ദുബായി നിന്നും നാട്ടിലേക്കുള്ള യാത്രയി കരിപ്പൂ എയര്‍പോര്‍ട്ടിന്നടുത്തു വച്ചുണ്ടായ കാറപകടത്തി തുടയെല്ലു പൊട്ടി കട്ടിലി നിന്നും എഴുന്നേല്‍ക്കാന്‍ പോലുമാവാതെ കിടന്നിരുന്ന സമയം. നേരം പോക്കാന്‍ സുഹൃത്ത് സാബി കുറെ സീഡികളും പുസ്തകങ്ങളും എത്തിച്ചു തന്നിരുന്നതി നിന്നാണിതെനിക്കു കിട്ടിയത്.

 

പുതിയ എന്തു പാര്‍ട്ടികള്‍ നാട്ടിലിറങ്ങിയാലും സാബിറുണ്ടാവും അതിന്റെ മുന്നി ആശയങ്ങളോ മറ്റോ നോക്കിയല്ല ഇങ്ങിനെ എടുത്തു ചാടുന്നത് മറിച്ച് പെട്ടെന്ന് ആളാവാനുള്ള മാര്‍ഗ്ഗമാണ് സ്വയം പൊങ്ങിയായ അവനിത്. എല്ലാ നാട്ടിന്‍ പുറങ്ങളിലും കാണുന്ന ശുദ്ധാത്മാക്കളായ ഇത്തരക്കാരുടെ മേല്‍വിലാസത്തിലാണ് സകല കുണ്ടാമണ്ടി പ്രസ്ഥാനക്കാരും നമ്മുടെ മണ്ണിലിറങ്ങുന്നത്.

 

ചോര തിളപ്പിക്കുന്ന പ്രസംഗത്തി മുഴുകിയിരിക്കുമ്പോളാണ് ആരൊക്കെയോ എന്നെക്കാണാന്‍ വന്നിട്ടുണ്ടെന്ന് ഉമ്മ വന്നു പറഞ്ഞത്. എന്‍റെ അനുജന്റെ പ്രായത്തിലുള്ള കുറെ ചെറുപ്പക്കാ! ചെറിയ അവധിക്കാലങ്ങളി നുറായിരം കാര്യങ്ങള്‍ക്ക് പിറകെയുള്ള നെട്ടോട്ടത്തിന്നിടയി പുതിയ തലമുറയെ അടുത്തറിയാന്‍ പറ്റാതിരുന്നതി ജാള്യത തോന്നി അവരെയെല്ലാം പരിചയപ്പെട്ടുവന്നപ്പോ!

 

നാട്ടിലെ പ്രധാനികളുടെയും വേണ്ടപ്പെട്ടവരുടെയും മക്കളാണെല്ലാം. മതപരമായ എന്തോ ആവശ്യത്തിനുള്ള പിരിവിനാണെന്നു ഒറ്റനോട്ടത്തി മനസ്സിലായി. പുണ്യമാസമായ റമദാനി പാവങ്ങള്‍ക്ക് അരിയും വസ്ത്രങ്ങളും മറ്റും വിതരണം ചെയ്യുന്ന പതിവുണ്ട്. കൊടുക്കുന്നവനും വാങ്ങുന്നവനും മാത്രമറിഞ്ഞു സ്വകാര്യമായി നിര്‍വഹിക്കേണ്ടുന്ന ഈയൊരു സത്കര്‍മം, വീടുമുറ്റങ്ങളി വന്ന്‍ അഹതപ്പെട്ടവരും അതിലേറെ അല്ലാത്തവരും ഇരന്നു വാങ്ങുന്ന കാഴ്ചയാണ് എന്റെ നാട്ടിലെ റമദാന്‍ രാവുകളി .

 

ചില സ്ഥലങ്ങളി പള്ളി കമ്മിറ്റിക ശേഖരിച്ചു മഹല്ലിലെ അര്‍ഹമായവരുടെ വീടുകളി എത്തിച്ചു കൊടുക്കുന്ന രീതിയുണ്ടെന്നു ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. റമദാനാണല്ലോ വരുന്നത് അങ്ങിനെവല്ല പരിഷ്കാരങ്ങളുടെ ഭാഗമായിരിക്കും പിള്ളേരിറങ്ങിയിരിക്കുന്നത്. പക്ഷെ സാധാരണ പള്ളി സിക്രട്ടറിയും മറ്റും വന്നിരുന്ന സ്ഥാനത്ത് നിങ്ങളൊക്കെ വന്നതെന്തെന്ന് കൌതുകത്തിന്നു ചോദിച്ചപ്പോളാണ് പിള്ളേരു വാചാലരായത്.

 

അതൊക്കെ സമുദായത്തിലെ വയസ്സന്മാരുടെ ജോലിയാണെന്നാണ് അവരുടെ മതം. ഇസ്ലാമിന്റെ സംരക്ഷണത്തിന്നു പോരാടുന്ന തങ്ങളുടെ സംഘടനയുടെ പ്രവര്‍ത്തകര്‍ക്കെതിരിലുള്ള മുന്നുറിലേറെ വരുന്ന കേസ്സുകളുടെ നടത്തിപ്പിന്നുള്ള ഫണ്ടുപിരിവാണ് ചങ്ങാതിമാരുടെ ലക്‌ഷ്യം.

 

എനിക്കിതി തീരെ താല്പര്യമില്ലെന്നു പറഞ്ഞവരെ തിരിച്ചയച്ചത് ഏറെ പണിപ്പെട്ടാണ്. കുറെ ശാപവാക്കുകളുമായി അവരിറങ്ങുമ്പോ ദീനിന്‍റെ കാര്യത്തിന് ആദ്യമായി വീട്ടി വന്നവരെ വെറും കയ്യോടെ തിരിച്ചയച്ചതിന്നു വീട്ടുകാരെല്ലാം എന്നെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു.

 

സഹജീവികളെ ഉപദ്രവിച്ചുള്ള ആശയപ്രചാരണം ഒരു മതത്തിനും ഭൂഷണമല്ല.നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്‍റെ മതംഎന്ന സെക്യുലര്‍ ചിന്തയ്ക്ക് ഒരദ്ധ്യായം തന്നെയുള്ള പരിശുദ്ധ ഖുര്‍ആനിന്‍റെ വിശ്വാസികള്‍ക്ക് പ്രത്യേകിച്ചും.

 

നിന്നോട് പിരിവു ചോദിക്കാന്‍ പറ്റിയ സമയമല്ലയിതെന്നറിയാമെന്ന മുഖവുരയോടെ ക്യാന്‍സര്‍ രോഗിയായ മൊയ്തുക്കയ്ക്ക് വേദന സംഹാരികളോ മറ്റോ വാങ്ങാന്‍ ചെറുതായെന്തെങ്കിലും തരണമെന്ന അപേക്ഷയ്മായി കുറച്ചു മുമ്പെന്‍റെയടുത്തുവന്ന രവിയേട്ടനെക്കുറിചോര്‍ക്കുകയായിരുന്നു ഞാനപ്പോൾ.

 

പയ്യോളിയി പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന്റെ ഒരു യൂണിറ്റു പ്രവര്‍ത്തിക്കുന്നുണ്ട്. LIC ഏജന്റായ രവിയേട്ടന്‍ ഏറെക്കാലമായി രോഗികളുടെ വീടുകളി മരുന്നും ചിലയവസരങ്ങളി ഡോക്ടറെത്തന്നെയും എത്തിക്കുന്ന അതിന്റെ സജീവ പ്രവര്‍ത്തകനാണ്.

 

കട തൊഴിലാളിയായ മൊയ്തുക്കയ്ക്ക് രോഗം കലശലാണ്, കഴിഞ്ഞ ആഴ്ചയാണ് പ്രതീക്ഷകളെല്ലാം അസ്തമിച്ചു മെഡിക്ക കോളേജി നിന്നും മരണാസന്നനായ അയാളെ വീട്ടിലേക്കു തിരിച്ചു കൊണ്ടുവന്നത്. ഏക മകന്‍ മജീദ്‌ ഖത്തറി നിന്നും നാട്ടി വന്നപ്പോളുണ്ടായ റോഡപകടത്തി മരിച്ച ശേഷം ഏറെ കഷ്ടപാടിലാണാ കുടുംബം അതിന്റെ കൂടെയാണിപ്പോളീ ദുര്‍വിധി.

 

പള്ളിയുടെ മതിലിനോട് ചേര്‍ന്നുള്ള ചെറിയ കൂരയിലാണവ താമസിക്കുന്നതെങ്കിലും ചോര തിളപ്പിക്കാനിറങ്ങുന്ന പുതിയ സമുദായ സംരക്ഷകരുടെ കാഴ്ചകളി നിന്നും ഏറെ അകലെയായിരുന്നു ആ പാവത്തിന്റെ ദുരിത പൂര്‍ണ്ണമായ ജീവിതം.!